ശ്രീകണ്ഠപുരം: സംസ്കാര സാഹിതി ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ശ്രീകണ്ഠപുരത്ത് ഓണോത്സവം സംഘടിപ്പിച്ചു. റോയൽ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.വി. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.വി. ഫിലോമിന എസ്. ജാനകി അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ പ്രദീപ് പയ്യന്നൂർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. പ്രമോദ്, ജില്ലാ ജനറൽ കൺവീനർ ആനന്ദ് നാറാത്ത് എന്നിവർ വിശിഷ്ടാതിഥികളായി. ഡോ. വി.എ. അഗസ്റ്റിൻ, തോമസ് കാളിയാനി, നാരായണൻ കൊയിറ്റി, ജോസഫിന, മധു തൊട്ടിയിൽ, ടി.ഡി. ദേവസ്യ, ലെയ്സൺ മാവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.